പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 വര്‍ഷത്തെ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 15-05-2017 നുള്ളില്‍ ലഭ്യമാക്കുന്നതി നാവശ്യമായ നടപടികള്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/ അണ് എയ്ഡഡ് സ്കൂള്‍ പ്രധാനധ്യാപകരും ഉടനടി സ്വീകരിക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ E mail ചെയ്തിട്ടുണ്ട്. അത് പ്രിന്റെടുത്ത് മാനേജര്‍ ക്ക് പ്രധാനധ്യാപകര്‍ നല്‍കേണ്ടതാണ്. സ്കൂള്‍ കെട്ടിടത്തിന് ഭീഷണിയായി മരങ്ങളോ ചില്ലകളോ ഉണ്ടെങ്കില്‍ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടി കള്‍ പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്. ഇതില്‍ വരുന്ന വീഴ്ചയുടെ ഉത്തരവാദിത്തം പ്രധാനധ്യാപകന് ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി കളുടെ റിപ്പോര്‍ട്ട് 15-05-2017 ന് മുന്‍പായി ഓഫീസില്‍ നല്‍കേണ്ടതാണ്. ഭീഷണിയായി ഒന്നുമില്ലെങ്കില്‍ ആ റിപ്പോര്‍ട്ടും നല്‍കേണ്ടതാണ്.