news

NOTICE

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ Govt / Aided / Unaided LP,UP,HS,HSS പ്രധാനധ്യാപകരുടെ / പ്രിന്‍സിപ്പല്‍മാരുടെ യോഗം 27-09-2016 ന് 10.30am BRC Parappanangdi ല്‍


.


Conference on 27-09-2016

           ഉപജില്ലയിലെ എല്ലാ പ്രിന്‍സിപ്പല്‍മാരുടേയും ഹൈസ്കള്‍ ,യു പി ,എല്‍ പി ( ഗവണ്‍മെന്റ് ,എയ്ഡഡ് , അണ്‍ എയ്ഡഡ് ) പ്രധാന അധ്യാപകരുടേയും യോഗം 27-09-16ന് 10.30 am ന് BRC -ല്‍ നടക്കുന്നതാണ്. എല്ലാവരുടേയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
        26-09-2016 മുതല്‍ ആരംഭിക്കുന്ന വള്ളിക്കുന്ന്  നിയമസഭാ മണ്ഡലത്തിലെ സ്മാര്‍ട്ട് ക്ലാസ് പരിശീലന ത്തില്‍ ഓരോ സ്കൂളിനും അനുവദിച്ചിരുക്കുന്ന ദിവസം  അധ്യാപകര്‍ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. നിര്‍ദ്ദേശ ങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

പ്രധാനധ്യാപകര്‍ക്കും സൊസൈറ്റി സെക്രട്ടറിമാര്‍ക്കുമുള്ള Text Book Vol II ന്റെ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിര്‍ദ്ദേശത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക.

GIS Account Number Converter

          ജീവനക്കാരുടെ  GIS അക്കൗണ്ട് നമ്പറില്‍   12 അക്കത്തില്‍ കുറവുള്ളവ 12 അക്കമാക്കി  ഏകീകരിക്കു ന്നതിന് ഇന്‍ഷുറന്‍സ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി . 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ട് നമ്പറുകളെ 12 അക്കമാക്കി മാറ്റുന്നതിനായി ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ്  തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ജീവനക്കാരന്റെ PEN, Date of Birth, GIS Account Number, Joining Date, First Subscription Month and Year, First Subscription Amount ന്നീ വിവരങ്ങള്‍ നല്‍കേണ്ടി വരും. ഒരു കാരണവശാലും തെറ്റു വരരുത്. അതു കൊണ്ടു തന്നെ, ജി.ഐ.എസ് പാസ്ബുക്ക് എടുത്തു വെച്ച ശേഷം സോഫ്റ്റ് വെയര്‍ വഴി അക്കൗണ്ട് നമ്പര്‍ 12 അക്ക നമ്പറാക്കി കണ്‍വെര്‍ട്ട് ചെയ്യുക.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് പ്രപ്പോസല്‍ തയ്യാറിക്കുന്നതിലേക്കായി വിവരങ്ങള്‍ നല്‍കുന്നതിനായി ആഗസ്ത്  മാസത്തിലെ ശമ്പള ബില്ലിന്റെ കോപ്പിയും  (Inner and Outer) Staff Statement - ഉം  23-09-2016 ന്  രാവിലെ 11 മണിക്കുള്ളില്‍ എല്ലാ പ്രധാനധ്യാപകരും  AEO Office - ല്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
 
5 വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ ലിസ്റ്റ‌ും എല്ലാ പ്രധാനധ്യാപകരും AEO Office - ല്‍ നല്‍കേണ്ടതാണ്. 
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ജില്ലയിലെ സ്കൂള്‍  PTA പ്രസിഡന്റുമാരുടെ യോഗം 07-09-2016 ന്  രാവിലെ 10 മണിക്ക്  മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രധാനധ്യാപകരും  PTA പ്രസിഡന്റുമാരെ അറിയിക്കുക.

Broad Band Internet Connection for Govt/Aided Primary Schools

പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട്  ഫോര്‍മാറ്റ്  സബ്‌ജില്ലയിലെ എല്ലാ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലേക്കും ഇ-മെയില്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്കകം ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു (06-09-2016)

ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളില്‍ അധ്യാപകര്‍ക്കായി  My Teacher is my Hero എന്ന വിഷയത്തെ ആസ്പദമാക്കി രചനാ മത്സരം (ഒരു പേജില്‍ കവിയാതെ) നടത്താവുന്നതാണ്. പ്രധാനധ്യാപകര്‍ ഏറ്റവും മികച്ച 2 രചനകള്‍ തെരഞ്ഞടുക്കണം. അവ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുവാനുള്ളതാണ്.

eSAMPARK- പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്

eSAMPARK - അധ്യാപകരുടെ വിവരങ്ങള്‍ ഉപജില്ലാതലത്തില്‍ Excel Format-ല്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശം വന്നതിനാല്‍ പ്രധാനധ്യാപകര്‍ ഓഫീസില്‍ നല്‍കിയ വിവരങ്ങള്‍  Excel Format -ല്‍ ഉടനെതന്നെ ഓഫീസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്. eSAMPARK  പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഒന്ന് ,രണ്ട് ക്ലാസുകളിലെ ഉദ്‌ഗ്രഥി മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍

Head Master's Attention

Please submit the details given below before 5 pm on 03-09-2016 to credit IED  Scholarship ( Other than Noon Meal Account ) in HM's accounts

Name of School           : 
Name of Head Master 
: 
Name of Bank              :
Bank Account No         :
Name of Branch           :
IFSC Code                   : 

സപ്തംബര്‍ 2 -ലെ പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍

 

eSAMPARK- പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്

പ്രധാനധ്യാപകര്‍ 26-08-2016 നുള്ളില്‍ ഓഫീസില്‍ നല്‍കേണ്ട  eSAMPARK  പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

ജവഹര്‍ നവോദയ പ്രവേശന പരീക്ഷ 2017 
അപേക്ഷ ഫോറം AEO Office - ല്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16-09-2016 
സയന്‍സ് ക്ലബ്  - റിസര്‍ച്ച് ടൈപ്പ് പ്രോജക്റ്റ്വ. സ്കൂള്‍ പ്രധാനധ്യാപകരുടെ  പ്രത്യേക ശ്രദ്ധക്ക്

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗര്യങ്ങള്‍ ശേഖരിക്കുന്നതിനായി ല്‍കേണ്ട പ്രൊഫോര്‍ക്ക് ഇവിടെ ക്ലിക്ക്  ചെയ്യുക. 4 പ്രൊഫോര്‍മകളാണ് പൂരിപ്പിച്ചു നല്‍കേണ്ടത്  (Pro 1,Pro 2,Pro 3,Pro 4 )പ്രധാനധ്യപകര്‍ 18-08-2016 -ലെ യോഗത്തില്‍ കൊണ്ടുവരേണ്ട Proforma III , Proforma VI എന്നിവക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക
2016-17 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട്  സ്കൂള്‍ പ്രധാനധ്യാപകന്‍  അപേക്ഷകന് നല്‍കേണ്ട Verification  Form ന് ഇവിടെ ക്ലിക്ക് ചെയ്യുക

Medical  Reimbursement  അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 
ഉപജില്ലാ HM Forum Executive യോഗം 18-08-2016 ന് 10.15am ന്  BRC Parappanangadi യില്‍ ചേരുന്നതാണ്.


HM CONFERENCE ON 18-08-2016    പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ Govt / Aided / Unaided LP,UP പ്രധാനധ്യാപകരുടെ യോഗം 18-08-2016 ന്  11am BRC  Parappanangdi ല്‍ വെച്ച് ചേരുന്നതാണ്.

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്

2016-17 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പരപ്പനങ്ങാടി  സബ്‌ ജില്ലയിലെ എല്ലാ Govt / Aided / Unaided LP/UP പ്രധാനധ്യാപകരുടെ യോഗം 10-08-2016 ന് 10.30 am AMUP School Ullanam വെച്ച് ചേരുന്നതാ ണ്.
       തുടര്‍ന്ന്  11.30  മുതല്‍  GAIN  PF - ന്റെ ട്രെയ്‍നിംഗ്  ഉണ്ടായിരിക്കും. എല്ലാ Aided സ്കൂളുകളിലേയും GAIN  PF കൈകാര്യം ചെയ്യുന്ന ഒരു അധ്യാപകന്‍ ലാപ് ടോപ്പ്, നെറ്റ് സെറ്റര്‍,നിലവില്‍ ലഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ എന്‍ട്രി നടത്തുവാനുള്ള അപേക്ഷയുണ്ടങ്കിലവ കൊണ്ടുവരണംപ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്

 ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം - സമയക്രമം
2016-17 ശാസ്ത്ര സെമിനാര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

2016 ശാസ്ത്ര നാടകം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന അധ്യാപകര്‍ക്കുള്ള ഏകദിന IT Training 30-07-2016 ന് OUP School Tirurangadi യില്‍  രാവിലെ 10മണിക്ക് ആരംഭിക്കുന്നതാണ്. Laptop കൊണ്ടുവരേണ്ടതാണ്

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്
2016-17 വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്  തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക