സ്‌കൂള്‍ അംഗീകാരം : അപേക്ഷാതീയതി നീട്ടി
|
|
സംസ്ഥാന സിലബസില്‍ പഠിപ്പിക്കുന്ന അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടി.
എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31
ആയിരിക്കും. സൂക്ഷ്മപരിശോധന നടത്തി അപേക്ഷകള്‍ ഡപ്യൂട്ടി ഡയറക്ടര്‍
ഓഫീസുകളില്‍ നവംബര്‍ 30 നകം നല്‍കണം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഈ
അപേക്ഷകള്‍ ഡിസംബര്‍ 31നകം ലഭ്യമാക്കണം. ഡി.പി.ഐ സര്‍ക്കാരിന് 2014 ജനുവരി
31നകം സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.6067/13
|
|