കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
|
കേന്ദ്ര ശിശുക്ഷേമ കൗണ്‍സില്‍ നല്‍കുന്ന ധീരതക്കുള്ള ദേശീയ അവാര്‍ഡിന്
അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31 നകം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍
സമര്‍പ്പിക്കണം. അപേക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ചുവടെ. ആറിനും 18 നും
വയസിനിടയിലായിരിക്കണം കുട്ടിയുടെ പ്രായം. സ്വന്തം ജീവന്‍ പോലും അവഗണിച്ച്
അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചവരായിരിക്കണം കുട്ടികള്‍.
ഈ ധീരകൃത്യം 2013 ജൂലൈ ഒന്നിനും 2014 ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍
ആയിരിക്കണം. ചുവടെ പറയുന്നവരില്‍ രണ്ട് പേരെങ്കിലും നിര്‍ബന്ധമായും അപേക്ഷ
ശുപാര്‍ശ ചെയ്തിരിക്കണം. കുട്ടി പഠിക്കുന്ന സ്‌കൂളിലെ
ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍, സംസ്ഥാന ശിശുക്ഷേമ സമിതി
പ്രസിഡന്റ്/ജനറല്‍ സെക്രട്ടറി, കളക്ടര്‍/ഡി.എം./സമാന തസ്തികയിലെ
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അതത് സ്ഥലത്തെ പോലീസ് സൂപ്രണ്ട്/അതിലും
ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. വിശദവിവരങ്ങള്‍ക്ക്
വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.2698/14