news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രൈമറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യപകര്‍ക്കായി ജൂലൈ 21 മുതല്‍ ആഗസ്റ്റ് 20 വരെ ഇംഗ്ലീഷ് അധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (30 ദിവസം) രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്മെന്റ്/ എയ്ഡഡ് മേഖലയിലെ പ്രൈമറി സ്‌കൂള്‍ വിഭാഗം അധ്യാപകരും അധ്യാപക പരിശീലകരും അതത് ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ജൂലൈ 15നു മുന്‍പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തില്‍ അയയ്ക്കണം. കവറിനു മുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചിങ് എന്ന് രേഖപ്പെടുത്തണം. ബാംഗ്ലൂരിലേക്ക് നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് എസ്.സി.ഇ.ആര്‍.ടി.യില്‍ നിന്നും ഉത്തരവ് പ്രകാരം അറിയിപ്പ് നല്‍കും. ഫോണ്‍ - 9496268605, 0471 2341883. പി.എന്‍.എക്‌സ്.3070/14