news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


ആരോഗ്യതാരകം;

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം


ദേശീയ ആരോഗ്യ ദൗത്യം, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് 8 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ ക്വിസ് മത്സരം നടത്തുന്നു.


ഫിബ്രവരി 5 ന് വണ്ടൂര്‍, മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളിലായി നടത്തുന്ന മത്സരത്തിലെ മികച്ച 10 ടീമുകളെ ഉള്‍പ്പെടുത്തി ജില്ലാതല മത്സരം ഫിബ്രവരി 15 നകം മലപ്പുറത്ത് നടത്തും. ആദ്യ റൗണ്ട് മത്സരത്തിലേക്ക് ഒരു വിദ്യാലയത്തില്‍ നിന്ന് 2 പേരടങ്ങുന്ന 2 ടീമിന് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടെ അതത് വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഫിബ്രവരി 3 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം.