ഗാന്ധിജയന്തി : വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേരണം
ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബര്‍ രണ്ട് എല്ലാ വിദ്യാലയങ്ങളിലും
പ്രത്യേക അസംബ്ലി കൂടണം. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ
പരീക്ഷണങ്ങള്‍ എന്ന കൃതിയില്‍ നിന്ന് ഒരു നിര്‍ദ്ദിഷ്ടഭാഗം അസംബ്ലിയില്‍
വായിച്ചു കേള്‍പ്പിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
നിര്‍ദ്ദേശിച്ചു.
പി.എന്‍.എക്‌സ്.6071/13