പ്രവേശനോത്സവം;മൂന്നരലക്ഷം കുരുന്നുകള്‍ സ്‌കൂളിലേക്ക്
-->
അറിവിന്റെ
കവാടം തുറന്ന് കുരുന്നുകള്‍
തിങ്കളാഴ്ച സ്‌കൂളിലേക്ക്.
സംസ്ഥാനത്തെ
12,640 സര്‍ക്കാര്‍-എയ്ഡഡ്
സ്‌കൂളുകളിലായി
മൂന്നരലക്ഷം
കുട്ടികളാണ് ഒന്നാംക്ലാസില്‍
ചേരുന്നത്. പുതിയ
അധ്യയന
വര്‍ഷത്തിന് തുടക്കം
കുറിച്ച് വര്‍ണപ്പകിട്ടാര്‍ന്ന
പ്രവേശനോത്സവ
പരിപാടികളാണ്
സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
പ്രവേശനോത്സവത്തിന്റെ
സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്
മീഞ്ചന്ത വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്
നടക്കുക.
ബഹു.
മന്ത്രി
പി.കെ.
അബ്ദുറബ്ബ്
ഉദ്ഘാടനം ചെയ്യും.
മലപ്പുറത്ത്
കരുവാരക്കുണ്ട് എല്‍.പി.എസില്‍
ബഹു.
മന്ത്രി
എ.പി.അനില്‍കുമാര്‍
ഉദ്ഘാടനം ചെയ്യും.