news

NOTICE

.

പരപ്പനങ്ങാടി ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് മത്സരങ്ങൾ 2015 ഒക്ടോബർ 15ന് വ്യാഴം രാവിലെ 10 മണിക്ക് SNM HSSൽ നടക്കുന്നു .9.45 am- Registration

LP  ,UP ,HS, HSS എന്ന ക്രമത്തിലാണ് മത്സരങ്ങൾ നടക്കുക .
UP, HS വിഭാഗംഭാസ്കരാചാര്യ സെമിനാറും
HS വിഭാഗം രാമാനുജൻ പേപ്പർ അവതരണവും അന്നു തന്നെ നടക്കുന്നു
LP ,UP വിഭാഗത്തിൽ സ്കൂളിൽ നിന്ന് ഒരു കുട്ടിക്കും
HS ,HSS വിഭാഗത്തിൽ 2 പേർക്കും പങ്കെടുക്കാം ( ഗ്രൂപ്പ് മത്സരം അല്ല )

HSS വിഭാഗത്തിൽ ഭാസ്കരാചാര്യ സെമിനാർ മത്സരം ഉണ്ടായിരിക്കുന്നതല്ല

ഭാസ്കരാചാര്യ സെമിനാർ വിഷയങ്ങൾ
UP - ഭിന്ന സംഖ്യകൾ
HS - അനുപാതം ജ്യാമിതിയിൽ
രാമാനുജൻ പേപ്പർ (HS വിഭാഗം മാത്രം)
വിഷയം _ വട്ടവും വരയും (circles and straight Lines )
വിശദ വിവരങ്ങൾക്ക് മാനുവൽ കാണുക
For Govt School Teachers only:
Teachers who need IT Training for probation declaration should submit their Name, Designation,School, and District to itschoolspo@gmail.com on or before 07/10/15, 5 pm.


ഗാന്ധി ദര്‍ശന്‍ സമിതി പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളില്‍


തിയ്യതി - 09.10.5012 വെള്ളി.
രജിസ്ട്രേഷന്‍ - 9 AM
ഉല്‍ഘാടനം - 10 A.M
പ്രവേശനത്തിനുള്ള അവസാന തിയ്യതി - 08.10.2015 (വ്യാഴം)
ബന്ധപ്പെടേണ്ട നമ്പര്‍ - 9895015735


കായിക അധ്യാപകരുടേയും കായികമേളയോടനുബന്ധിച്ച ഐ ടി കൈകാര്യം ചെയ്യുന്ന അധ്യാപകരുടേയും അടിയന്തരയോഗം 06-10-2015 ചൊവ്വാഴ്ച രാവിലെ
10 ന് BRC യില്‍ ചേരുന്നതാണ്. പ്രസ്തുത അധ്യാപകരുടെ സാന്നിദ്ധ്യം എല്ലാ പ്രധാന അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.
ഒക്ടോബർ ഒന്നാം തിയ്യതി നടത്താൻ തീരുമാനിച്ചിരുന്ന പരപ്പനങ്ങാടി സബ്ബ് ജില്ലാതല ഗണിത ക്വിസ് മത്സരങ്ങൾ ഹയർ സെക്കന്ററി പരീക്ഷകൾ നടക്കുന്നതിനാൽ മാറ്റി വെച്ചു  .പുതുക്കിയ തിയ്യതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്

HM CONFERENCE ON 30/09/2015


 
പരപ്പനങ്ങാടി സബ്ജില്ലയിലെ LP/UP

  പ്രധാനധ്യാപകരുടെ മീറ്റിംഗ് 30/09/2015 ന്

 10.30 മണിക്ക് BRC PARAPPANANGADI ല്‍ വെച്ച് ചേരുന്നതാണ്.

******************************************************************
 
പരപ്പനങ്ങാടി സബ്ജില്ലയിലെ അധ്യാപകസംഘടനാ പ്രതിനിധികളുടെ

മീറ്റിംഗ് 30/09/2015 ന്

0300 മണിക്ക് BRC PARAPPANANGADI ല്‍ വെച്ച് ചേരുന്നതാണ്.

******************************************************************

 പരപ്പനങ്ങാടി സബ്ജില്ലയിലെ HM FORUM EXECUTIVE മീറ്റിംഗ്

28/09/2015 ന് 0230 മണിക്ക്

BRC PARAPPANANGADI ല്‍ വെച്ച് ചേരുന്നതാണ്.

 

യു.ഐ.ഡി അല്ലെങ്കില്‍ ഇ.ഐ.ഡി ഇതുവരെ ലഭിക്കാത്ത കുട്ടികളുടെ എണ്ണം താഴെപ്പറയുന്ന പ്രഫോര്‍മയില്‍ സപ്തംബര്‍ 28 നകം ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. മുഴുവന്‍ കുട്ടികള്‍ക്കും യു.ഐ.ഡി / ഇ.ഐ.ഡി ലഭിച്ചിട്ടുള്ള സ്കൂളുകള്‍ NIL റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
സ്കൂളിന്റെ പേര്
യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം
ക്ലാസ്സ്
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
PRESS RELEASE
പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍ : 0471 2322771 വെബ്‌സൈറ്റ് www.insurance.kerala.gov.in പി.എന്‍.എക്‌സ്.4647/15
2015-16 വര്‍ഷം സ്കൂളുകളില്‍ റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു.ഐ.‍ഡി/ഇ.ഐ.ഡി ഒക്ടോബര്‍ 15 നകം ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ എല്ലാ പ്രധാന അധ്യാപകരും കൊള്ളേണ്ടതാണ്.

2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു..‍ഡി/..ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച്2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു..‍ഡി അല്ലെങ്കില്‍ ..ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16.09.2015 ലെ സര്‍ക്കുലര്‍ കാണുക.


ഡൗണ്‍ലോഡ് സര്‍ക്കുലര്‍


സര്‍ക്കുലര്‍ ശ്രദ്ധയോടെ വായിക്കുമല്ലോ ?

താഴെയുള്ള ലിങ്കില്‍ കയറിയാല്‍ UID യെക്കുറിച്ചുള്ള വിവരം കാണാം..

http://103.251.43.113/sixthworkday15/
ഈ സൈറ്റില്‍ UID അപ്‌ലോഡ് ചെയ്യാന്‍ പറ്റാത്ത പ്രശ്നമുണ്ടെങ്കില്‍ ഇതില്‍ നല്‍കിയാല്‍ പ്രസ്തുത UID ഏതു സ്കൂളിലാണെന്ന് അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Hassainar Mankada
IT@School Project
പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റെടുത്ത
വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.എല്ലാ സഹായസഹകരണങ്ങളും
പ്രതീക്ഷിക്കുന്നു.

                                                       ബാലഗംഗാധരന്‍.വി.കെ
                                                      എ.ഇ.ഒ.പരപ്പനങ്ങാടി